ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് തുടങ്ങിയവ. ക്രിയേറ്റീവ് ആകാൻ കേരളം

 


തിരുവനന്തപുരം: നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ് മുറികൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം കാലടി സർക്കാർ ഹൈസ്‌കൂളിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 

വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുകയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആകെ 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറായി മാറുന്നത്. വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, കളിനറി സ്‌കിൽസ്, കൃഷി, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, കോമൺ ടൂൾസ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. 

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയായിരിക്കും. കാലടി വാർഡ് കൗൺസിലർ ശിവകുമാർ വി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പ്രമോദ് പി, എസ് എസ് കെ പ്രോജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ എന്നിവരും പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ