2 ദിവസം കൊണ്ട് കാണിച്ചുതരാമെന്ന് ഭീഷണി, കാത്തിരിക്കാതെ ആ ഉദ്യോഗസ്ഥൻ പോയി': ദിവ്യക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ


പത്തനംതിട്ട: ഒരു ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏത് ചട്ടത്തിന്‍റെ പിൻബലത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. പമ്പ് അനുമതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ഇടപെടാൻ എന്ത് അവകാശമാണ് ഉള്ളത്? ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ഒരു അഴിമതിയെ പറ്റി ബോധ്യമായാൽ സ്വീകരിക്കണ്ട മാർഗം ഇതാണോയെന്നും രാഹുൽ ചോദിക്കുന്നു. പി പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനെ കുറിച്ചാണ് പ്രതികരണം. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ