Zygo-Ad

അനുഭവക്കരുത്തുമായി രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്


 കണ്ണൂർ :ഭരണതലത്തിലും സംഘടനാ പ്രവർത്തനത്തിലുമുള്ള അനുഭവസമ്പത്തുമായാണ് കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തെത്തുന്നത്. ചെങ്ങളായി പഞ്ചായത്തിന്ടെ ഭരണസാരഥ്യത്തിൽ പത്തുവർഷം ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തിളക്കമാർന്ന പ്രവർത്തനം നടത്തി. നിലവിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയാണ്. പരിയാരം ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 

ജനാധിപത്യമഹിളാ അസോസിയേഷൻ അംഗവും ശാസ്ത്രപ്രസ്ഥാനങ്ങളു ടെ പ്രചാരകയുമാണ് ഈ അമ്പത്തിമൂന്നുകാരി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റുമാണ്. ലീഗൽ സെല്ലിൻ്റെ നേതൃത്വത്തിലും പ്രവർത്തിക്കുന്നു. ചെങ്ങളായി പഞ്ചായത്തിൽ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പത്തുവർഷം വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ എസ്എസ്എൽസി ഫലം സംസ്ഥാനത്തെ മികച്ചതാ ക്കുന്നതിൽ മികവുറ്റ പ്രവർത്തനമാണ് രത്നകുമാരിയുടെ നേതൃത്വത്തിൽ നടത്തിയത്

വളരെ പുതിയ വളരെ പഴയ