ജനശതാബ്ദിക്ക് 16 മുതൽ പുതിയ കോച്ചുകൾ

 


കണ്ണൂർ: കോട്ടയം വഴിയുള്ള തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് 16 മുതൽ പുതിയ കോച്ചുകളുമായി ഓടിത്തുടങ്ങും. ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ എച്ച് ബി) കോച്ചുകളാണ് ഉണ്ടാകുക. ഇവയിൽ യാത്ര കൂടുതൽ സൗകര്യ പ്രദമാകും. കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് കോച്ചുകൾ ഇപ്പോൾ ഉള്ളത്. 16 മുതൽ തിരുവനന്തപുരത്ത് നിന്നാണ് ഓടി തുടങ്ങുന്നത്.

ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കോച്ചുകളിൽ യാത്രക്കാർക്ക് സൗകര്യ പ്രദമായ രീതിയിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

കോച്ചുകൾ കൂട്ടിയിടിച്ചാൽ അപകട സാധ്യത കുറവാണ് എന്നത് മേന്മകളിലൊന്നാണ്. ഭാരക്കുറവുള്ള ലോഹ ഭാഗങ്ങൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകൾ മാത്രമുള്ള തീവണ്ടികൾക്ക് അതിവേഗം യാത്ര ചെയ്യാനുമാകും.

വളരെ പുതിയ വളരെ പഴയ