Zygo-Ad

ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

 


ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള പതിമൂന്ന് അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്, വെറ്ററൻസ്, ഔഷധ സസ്യങ്ങൾ എന്നീ മേഖലകൾക്ക് പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാർഡുകളും നൽകും.

മൂന്ന് വർഷത്തിന് മേൽ പൂർണമായും ജൈവ ഭക്ഷണ കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷ നൽകാം.

വെള്ളക്കടലാസിൽ കൃഷിയുടെ ലഘു വിവരണവും പൂർണ മേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും രണ്ട് ഫോൺ നമ്പരും ജില്ലയും അപേക്ഷയിൽ എഴുതണം.

അപേക്ഷ അയക്കേണ്ട വിലാസം: കെ വി ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി ഒ, ആലപ്പുഴ 688525. അവസാന തീയതി നവംബർ 30. ഫോൺ: 9447152460, 9447249971

വളരെ പുതിയ വളരെ പഴയ