കേരള പിഎസ്‌സി അറിയിപ്പ്: നാളത്തെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

 


മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു.

നാളെ നടത്താനിരുന്ന അഭിമുഖം, പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിയതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ്‌ സി വക്താവ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ