കൊല്ലം: പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവാണ് മരിച്ചത്.
കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. കെവിൻ കൊലക്കേസില്‍ ഇയാളെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇയാളുടെ മൂത്ത സഹോദരൻ ഷാനു കേസില്‍ പരോളിലാണ്.
ഫ്ലാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിലെ മുറിവുകള്‍ വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായതാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങളാലാണോ എന്ന് പരിശോധിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
