Zygo-Ad

പരവൂരില്‍ സീരിയല്‍ താരം ഷംനത്ത് എം.ഡി.എം.എയുമായി പിടിയില്‍, കുടുങ്ങിയത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍നിന്ന്.


പരവൂർ: മാരക രാസലഹരിയായ എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്.

പരവൂർ ഇൻസ്പെക്ടർ ഡി. ദീപുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പോലീസ് സംഘം ശ്രീനന്ദനം വീട്ടിലെത്തുന്നത്.

ബെഡ്റൂമില്‍ ഡ്രെസിംഗ് ടേബിളിനുള്ളിലായിരുന്നു മയക്കുമരുന്നുണ്ടായത്. ആറു സിപ്പര്‍ കവറുകളും ഉണ്ടായിരുന്നു. നവാസിന്റെ കൈയ്യില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും അവര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിനാണ് വാങ്ങിയതെന്നും മൊഴി നല്‍കി. പിന്നീട് നടന്ന പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷംനത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷംനത്തിനെ രക്തപരിശോധനയ്ക്ക് അടക്കം വിധേയമാക്കും. രണ്ടു പ്രതികളാണ് കേസിലുളളത്. കടക്കല്‍ സ്വദേശി നവാസാണ് രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് മയക്കുമരുന്ന് വാങ്ങിയതെന്നാണ് എഫ് ഐ ആര്‍.

വളരെ പുതിയ വളരെ പഴയ