Zygo-Ad

ഈ സീറ്റിൽ കണ്ണൂർ വരെ എങ്ങനെ ഇരിക്കും, റയിൽവേയുടെ ചതി: പുതിയ കോച്ചുകൾക്കെതിരെ പരാതി വ്യാപകം.


കണ്ണൂർ:  റയിൽവേ ഗതാഗതം ആശ്രയിക്കുന്നവർക്ക്, പുതിയ മുഖവുമായി തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര തുടങ്ങി. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണിത്. പുതിയ കോച്ചുകളുമായാണ് ജനശതാബ്ദി യാത്ര ആരംഭിച്ചിരിക്കുന്നത്. എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജ് പോയിന്റുകൾ, ഫാനുകൾ, വൃത്തിയുള്ള ആധുനിക ബയോ-ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ജനശതാബ്ദിയിലുള്ളത്.

ട്രെയിനിന്റെ പുതിയ കോച്ചുകൾ  ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കോച്ചുകൾ കൂട്ടിയിടിച്ചാൽ അപകട സാധ്യത കുറവാണെന്നതും ഭാരക്കുറവുള്ള ലോഹ ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ചിട്ടുള്ളതിനാലും ഇത്തരം കോച്ചുകളുള്ള ട്രെയിനുകൾക്ക് അതിവേഗം യാത്ര ചെയ്യാനാകും. പുതിയ സൗകര്യങ്ങളേർപ്പെടുത്തിയെങ്കിലും കോച്ചിലെ സീറ്റുകളെ കുറിച്ച് വ്യാപക പരാതിയാണ്. സർവീസിന് അനുയോജ്യമായ സീറ്റുകൾക്ക് പകരം  മെമുവിന്റെ സീറ്റ് നൽകി റെയിൽവേ യാത്രക്കാരെ പറ്റിച്ചുവെന്നതാണ് പരാതി. പഴയ സീറ്റുകൾ വ്യക്തികൾക്ക്  അനുയോജ്യമായിരുന്നു. ഹാന്റ് സെറ്റ്,ഫുഡ് ടേബിൾ,വാട്ടർ ബോട്ടിൽ ഹാംഗർ എന്നിവയുണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ