പുതുച്ചേരിയിലെ വൈദ്യുതിനിരക്ക് വർദ്ധനവ് പിൻവലിക്കുക - മാഹിയിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

 


മാഹി:  ബിജെപി സഖ്യ പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് ഉടൻ പിൻവലിക്കുക, വൈദ്യുതി ബോർഡ് സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.മാഹി പൂഴിത്തലയിൽ നിന്ന് ആരംഭിച്ച പ്രകടനം മാഹി പള്ളി ജംഗ്ഷനിൽ സമാപിച്ചു. 

മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ശാബിൽ, ജോയിൻ്റ് സെക്രട്ടറി ഫാറൂഖ് കെ.കെ, മുഹ്സിൻ, അൻസാർ, ജബീർ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ