എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കൻപോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു.സെപ്‌തംബർ ഒന്നിന് വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങൾ കണ്ടത്. പരിയാരം മെഡിക്കൽ കോളജിൽ ഐസോലേഷനിൽ പ്രവേശിച്ച യുവതിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.
കഴിഞ്ഞ ഒരാഴ്ച്ചയായി രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിയാരം മെഡിക്കൽ കോളജിൽ ഐസോലേഷനിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക് സ്ഥിരീകരിച്ചത്