യാത്രക്കിടയിൽ ഓട്ടോറിക്ഷയിൽ മറന്ന് പോയ 20ലക്ഷം രൂപ വിലമതിക്കുന്ന 40 പവൻ സ്വർണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി നയന്മാർമൂലയിലെ എസ് ടി യുവിൻ്റെയും മുസ്ലിം ലീഗിൻ്റെയും സജീവ പ്രവർത്തകനുമായ ഓട്ടോ ഡ്രൈവർ അബ്ദുസലാം മാതൃകയായി. ഉളിയത്തടുക ഇസ്സത്ത് നഗറിൽനിന് കയറി ചാലയിൽ വന്നിറങ്ങിയ സ്ത്രീയുടെ ബാഗാണ് നഷ്ട്ടപെട്ടത്.
സ്വർണ്ണം നഷ്ട്ടപെട്ട കാര്യം അറിഞ്ഞപ്പോൾ ആ സ്ത്രീ നായന്മാർമൂല ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെടുകയും ഈ സ്റ്റാൻഡിലെ ഓട്ടോ ആയിരിക്കുമോj എന്ന് അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നായന്മാർമൂല ഓട്ടോ യൂണിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഷയം ചർച്ചയാവുകയും അബ്ദുസലാമാണ് അവിടുന്ന് ചാലക്ക് ഓട്ടോ വന്നത് എന്ന് മനസ്സിലാവുകയും ഓട്ടോയുടെ ബാക്കിൽ നോക്കിയപ്പോൾ ആ ബാഗ് ലഭിക്കുകയും ചെയ്തു ആ ബാഗ് ഉടമസ്ഥയെ തിരിച്ചേല്പിക്കുകയും ചെയ്തു സത്യസന്ധത കാട്ടിയ ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു