തലശ്ശേരിയിൽ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും വീണ യാത്രക്കാരനെ രക്ഷിച്ച് റെയിൽവേ പോലീസ്


 നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ രക്ഷിച്ച് റെയിൽവേ പോലിസ്  എ എസ് ഐ പി. ഉമേശൻ.ഇന്ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെ കൊച്ചുവേളി -മുംബൈ എക്സ്പ്രസ് തലശ്ശേരിരിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിൽ നിന്നും ചായ വാങ്ങുന്നതിനായ് ഇറങ്ങിയ യാതക്കാരൻ തിരിച്ച് ചായയുമായ് കയറാൻ പോകുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. നീങ്ങി തുടങ്ങിയ ട്രയിനിലേക്ക് ചായയുമായ് കയറുന്നതിന്നെടെ മുബൈ സ്വദേശിയായ യാത്രക്കാരൻ വീഴുകയായിരുന്നു. പ്ലാറ്റ് ഫോമിലുണ്ടോയിരുന്ന റെയിൽവേ പോലിസ്  എ എസ് ഐ പി. ഉമേശൻ' ഉടൻ തന്നെ സ്വന്തം ജീവൻ പോലും പണയം വെച്ച് യാത്രക്കാരനെ രക്ഷപെടുത്തുകയായിരുന്നു. ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷവും എ എസ് ഐ പി. ഉമേശൻ പങ്കുവെച്ചു. സ്വന്തം ജീവൻ പോലും പണയം വെച്ചുള്ള രക്ഷാപ്രവർത്തനത്തിനും ഏവരും അഭിനന്ദിക്കുകയാണ്. അ തിരക്കും കാരണവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതുമെല്ലാം കാരണം  ഇത്തരത്തിലുള്ള അപകടങ്ങളും വർദ്ധിച്ച് വരികയാണ്'

വളരെ പുതിയ വളരെ പഴയ