സി .പി. എം. സംസ്ഥാന സിക്രട്ടറിയായിരുന്ന പാട്യം ഗോപാലൻ്റെ നാൽപ്പത്തി ഏഴാം ചരമ വാർഷിക ദിനാചരണം ജന്മനാടായ പാട്യത്ത് നടക്കും
വൈകിട്ട് 4:30ന് പൂക്കോട് നിന്നും പാട്യത്തേക്ക് റെഡ് വളണ്ടിയർമാർച്ചും ബഹുജനപ്രകടനവും നടക്കും.
പാട്യത്തെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും കുടുംബാംഗങ്ങളും പ്രവർത്തകരും പുഷ്പാർച്ചന നടത്തും.തുടർന്ന് പാട്യംഗോപാലൻ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
സംഘാടക സമിതി ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷനാകും. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ പി ജയരാജൻ,വത്സൻ പനോളി , ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് വി വസീഫ്, ഷൈൻ കെ ജോസഫ് തുടങ്ങിയവർ സംസാരിക്കും.
തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ മണ്ണിക്കർണിക നാടകം അരങ്ങേറും.