സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

 


കണ്ണൂർ: സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ്‌ ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.

ഇതുസംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ബസ്‌ ഉടമ അസോസിയേഷൻ നേതാക്കളുടെയും തൊഴിലാളി സംഘടന നേതാക്കളുടെയും യോഗത്തിലായിരുന്നു തീരുമാനം.

വളരെ പുതിയ വളരെ പഴയ