കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന


കണ്ണൂർ: 2024 ജൂൺ 22നും 23നും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്‌കൂളുകളിൽ നടന്ന ഏപ്രിൽ 2024 കെ-ടെറ്റ് പരീക്ഷയിലും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിലും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന സെപ്റ്റംബർ 26 മുതൽ 28 വരെ കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സിൽ രാവിലെ 10 മുതൽ മൂന്ന് മണി വരെ നടത്തും. 

യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കെ ടെറ്റ് ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും ഒരു സെറ്റ് പകർപ്പും ഹാജരാക്കണം. ബിഎഡ്, ഡിഎൽഡ് പഠിച്ച് കൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ രണ്ടാം വർഷ വിദ്യാർഥി ആയിരുന്നുവെന്നു സ്ഥാപന മേലധികാരി നൽകുന്ന സർട്ടിഫിക്കറ്റും കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും ഹാജരാക്കണം. 

ഒരു ദിവസം 150 ടോക്കൺ നൽകും. പരിശോധന തീയതി കാറ്റഗറി രണ്ട് സെപ്റ്റംബർ 26, കാറ്റഗറി മൂന്ന് സെപ്റ്റംബർ 27, കാറ്റഗറി ഒന്ന്, നാല് സെപ്റ്റംബർ 28. ഫോൺ: 04972 700167

വളരെ പുതിയ വളരെ പഴയ