കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു

 


മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്നയാൾക്ക് എം പോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ 38കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്ബിൾ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

ദുബായിൽനിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കൻപോക്‌ിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് എം പോക്സ് സംശയിച്ച് വിദഗ്ധ ചികിത്സയ്ക്ക വിധേയമാക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ