ശ്രീകണ്ഠപുരം :കുന്നത്തൂർപാടി മുത്തപ്പൻ മടപ്പുര ദേവസ്ഥാനത്തെ പുത്തരി മഹോത്സവം 28,29 തീയതികളിൽ താഴെ പൊടിക്കളത്ത് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പാരമ്പര്യട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു. തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. 28ന് രാവിലെ അഞ്ചിന് ഗണപതിഹോമം. ഒമ്പതിന് കലശപൂജ. തുടർന്ന് വിശേഷാൽ പൂജകൾ, 11.30ന് വെള്ളാട്ടം, രാത്രി ഏഴിന് പൈങ്കുറ്റിയും വെള്ളാട്ടവും. 29ന് രാവിലെ 10ന് മറുപുത്തരി വെള്ളാട്ടം. ക്ഷേത്രത്തിലേക്ക് രാവിലെ 10.30നും 1.30നും പയ്യാവൂരിൽനിന്ന് ബസ് സർവീസുമുണ്ട്.

#tag:
കണ്ണൂർ