മട്ടന്നൂർ: കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് അറസ്റ്റു ചെയ്തു. കണ്ണൂർ അഴീക്കൽ സ്വദേശി കെ.സലിം(55) ആണ് അറസ്റ്റിലായത്. കയ്പമംഗലം പോലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
അബുദാബിയിലേക്ക് പോകാനെത്തിയ ഇയാളെ ബുധനാഴ്ച പുലർച്ചെ എമിഗ്രേഷൻ വിഭാഗത്തിൽ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കയ്പമംഗലം പോലീസിനു കൈമാറി.
കോയമ്പത്തൂർ സ്വദേശിയായ ചാൾസ് ബെഞ്ചമിനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇറിഡിയം-റൈസ് പുള്ളർ തട്ടിപ്പിന്റെ പേരിൽ ചാൾസിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.