Zygo-Ad

മോഷ്ടിച്ച മാല യുവതി വിഴുങ്ങി; ആഭരണം വീണ്ടെടുക്കാൻ കാത്തിരുന്ന് നിലമ്പൂർ പോലീസ്


 നിലമ്പൂർ: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം യുവതി വിഴുങ്ങി. നിലമ്പൂർ മുക്കട്ട സ്വദേശിനി സമീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറ്റിനുള്ളിലായ സ്വർണ്ണമാല സ്വാഭാവികമായ രീതിയിൽ പുറത്തുവരുന്നതിനായി പോലീസ് കാത്തിരിക്കുകയാണ്.

നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ മാതാപിതാക്കളുമായി ചങ്ങാത്തം കൂടിയ സമീന, കുഞ്ഞിനെ താലോലിക്കുന്നതിനിടയിലാണ് വിദഗ്ധമായി മാല കൈക്കലാക്കിയത്. മാല കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് സമീനയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ വിവരം വെളിപ്പെടുത്തിയത്. പോലീസ് നടത്തിയ എക്സ്-റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാലയുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ മാല സ്വാഭാവികമായി പുറത്തുവരുന്നത് വരെ സമീന പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.

 

വളരെ പുതിയ വളരെ പഴയ