ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും കർഷകനും അര നൂറ്റാണ്ടിലേറെയായി ന്യൂമാഹിയിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യവുമായ കെ.പി. യൂസഫിനെ പരിമഠം മഹല്ല് വെൽഫെയർ സൊസൈറ്റി പുരസ്കാരം നൽകി ആദരിച്ചു. ദീർഘകാലമായി മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ ഏജൻ്റായിരുന്നു. കിടാരൻ കുന്നിലെ കെ.പി. യൂസഫിന് മികച്ച കർഷകനുള്ള ന്യൂമാഹി പഞ്ചായത്തിൻ്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പരിമഠം എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ 10000 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്കാരം യൂസഫിനു സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ.എ. ശറഫുദ്ധീൻ യൂസഫിനെ പൊന്നാടയണിച്ചു. ജനറൽ സെക്രട്ടറി ടി.എം.പി. റഫീഖ് മെമന്റോ നൽകി. പി.കെ.വി. സാലിഹ് അവാർഡ് തുക സമ്മാനിച്ചു. എടോൾ ജുമാ മസ്ജിദ് ഖത്തീബ് അൽതാഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി. സഗീഷ്, കലേഷ് എന്നിവർ സംസാരിച്ചു.
മഹല്ലിലെ ഡിഗ്രി പാസായ 15 വിദ്യാർഥികൾക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. അലി പാലിക്കണ്ടി, മുസ്തഫ പറമ്പത്ത്, ഡി.വി.പി.ഇക്ബാൽ, മഹറൂഫ്, നവാസ്, ഫൈസൽ, സലീം നാലകത്ത് എന്നിവരാണ് കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തത്. ഖജാൻജി എ.പി.എം. തൽഹത്ത് പ്രസംഗിച്ചു.