കെഎസ്ആർടിസി ടൂർ പാക്കേജ് പുനരാരംഭിച്ചു

 


കണ്ണൂർ: ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിയ വയനാട് ടൂർ പാക്കേജ് കെഎസ്ആർടിസി പുനരാരംഭിച്ചു.

16, 22 തീയതികളിൽ കണ്ണൂരിൽ നിന്ന്‌ രാവിലെ ആറിന്‌ പുറപ്പെട്ട് തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച്‌ രാത്രി 11ന്‌ കണ്ണൂരിൽ തിരിച്ചെത്തും.

ഭക്ഷണവും പ്രവേശന ഫീസും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ് ചാർജ്. 

കെ എസ് ആർ ടി സിയും കെ എസ് ഐ എൻ സിയും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂസ് കപ്പൽ യാത്ര 28ന്‌ രാവിലെ അഞ്ചിന് കണ്ണൂരിൽ നിന്ന്‌ പുറപ്പെടും. 29ന്‌ രാവിലെ കണ്ണൂരിൽ തിരിച്ചെത്തും.

മുതിർന്നവർക്ക്‌ 4,590 രൂപയും കുട്ടികൾക്ക് 2,280 രൂപയാണ് ചാർജ്. ഫോൺ: 8089463675, 9497007857

വളരെ പുതിയ വളരെ പഴയ