മാഹി: താഴെ ചൊക്ളിയിൽ നിന്നും പള്ളൂരിലേക്ക് പോവുന്ന റോഡിലാണ് ഇന്ന് നായ ചത്തു കിടന്നത്.
രാവിലെ നായയെ അവശനിലയിൽ കണ്ടപ്പോൾ നാട്ടുകാർ മുനിസിപ്പാലിറ്റിയിൽ വിവരമറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു ചത്താൽ അറിയിച്ചോളു, വരാമെന്ന മറുപടിയും ലഭിച്ചു.
പിന്നീട് നായ ചത്തപ്പോൾ വീണ്ടും വിളിച്ചപ്പോൾ രണ്ട് മണിക്ക് ശേഷം വരാമെന്നറിയിച്ചു രണ്ട് മണിക്ക് ശേഷം വിളിച്ചപ്പോൾ എല്ലാവരും ഡ്യൂട്ടി കഴിഞ്ഞ് പോയി എന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നായയേ സംസ്കരിക്കാൻ സ്ഥലമില്ലാതെ ഉഴലുകയാണ് ഇപ്പോൾ നാട്ടുകാർ