ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി: 26.22 ലക്ഷം വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കള്‍

 



സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം ലഭിക്കും.

സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്.

2.06 ലക്ഷം കുട്ടികള്‍ പ്രീ പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു.

സപ്ലൈകോ അരി സ്‌കൂളുകളില്‍ എത്തിച്ച് നല്‍കും. ഓണാവധി ആരംഭിക്കുന്നതിന് മുന്‍പ് അരി വിതരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ