മയ്യഴിപ്പുഴയുടെ തീരങ്ങൾ സംരക്ഷിക്കണം : വിലങ്ങാട് ജനകീയ സമിതി

 


നാദാപുരം : കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ 44 കിലോമീറ്റർ ദൈർഘ്യമുള്ള മയ്യഴി പുഴയോരം സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വിലങ്ങാട് ജനകീയ സമിതിയും നദീസംരക്ഷണ സമിതിയും സംയുക്തമായി ആവശ്യപ്പെട്ടു. കടത്തനാടിൻ്റെ നാഡീഞരമ്പാണ് മയ്യഴിപ്പുഴ. പുഴയുടെ ഉത്ഭവ സ്ഥാനം വിലങ്ങാട് മലയോരമാണ്. ഇവിടെയാണ് ഉരുൾപൊട്ടൽ വൻ നാശം വിതച്ചത്. വീതി കുറഞ്ഞ പുഴ പല സ്ഥലങ്ങളിലും ഇപ്പോൾ ഇരിട്ടി വലുപ്പത്തിലാണ് ഒഴുകുന്നത്. പുഴ ഗതി മാറി ഒഴുകിയിട്ടുണ്ട്. പുഴയുടെ സ്വാഭാവിക ഒഴുക്കും ജലസംഭരണ ശേഷിയും നഷ്ട്ടപെട്ടിട്ടുണ്ട്. പുഴയോരത്ത് കണ്ടൽകാടുകളും മുളകളും വെച്ച് പിടിപ്പിക്കണം. പുഴയോരം ശാസ്ത്രീയമായി സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം - ജനകീയ സമിതി ആവശ്യപ്പെട്ടു. ജനകീയ സമിതി പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ദുരന്ത മേഖലകളിൽ സന്ദർശനം നടത്തി. ജനകീയ സമിതി ചെയർമാൻ  അബ്ദുൽ റഹിമാൻ അമ്പലക്കണ്ടി ,  കൺവീനർ മുഹമ്മദ് ഇക്ബാൽ  , ജോയിൻ്റ് കൺവീനർ സഞ്ജയ് ബാവ എം പി, നദി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് എസ് പി രവി, വൈസ് ചെയർമാൻ സി കെ രാജലക്ഷ്മി  ആക്ടിവിസ്റ്റ്  കെ സഹദേവൻ,   പരിസ്ഥിതി -സാമൂഹ്യ പ്രവർത്തകരായ വിജയ രാഘവൻ ചേലിയ, ഇ കെ സുരേഷ് കുമാർ, നദി സംരക്ഷണ സമിതി ജില്ല സെക്രട്ടറി ശബരിമുണ്ടക്കൽ,  ശശികുമാർ മാത്തോട്ടം എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ