കണ്ണൂർ :കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ട്രാക്ക് മാറി നിർത്തിയത് യാത്രക്കാരെ വലച്ചു. ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തേണ്ട ഷൊർണൂർ - കണ്ണൂർ മെമുവാണ് നടുവിലെ ട്രാക്കിൽ നിർത്തിയത്.
മെമു എത്തുമ്പോൾ ഗുഡ്‌സ്ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മെമു നടുവിലെ ട്രാക്കിൽ നിർത്തി. നിർത്തിയത്.പ്ലാറ്റ്ഫോമില്ലാത്ത ട്രാക്കിലായതിനാൽ ബുദ്ധിമുട്ടിയാണ് മെമുവിലെ യാത്രക്കാർ ഇറങ്ങിയത്.
മൂന്നാം ട്രാക്ക് മുറിച്ചുകടക്കു ന്നതിനിടെ ഷൊർണൂർ ഭാഗത്തേക്കുള്ള സ്പെഷ്യൽ എക്സ്പ്രസും നേത്രാവതി എക്സ്പ്രസും കടന്നുപോയി. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. യാത്രകാരുടെ ജീവനു പുല്ലുവില കൽപ്പിക്കാത്ത റെയിൽവേയുടെ നടപടിയിൽ പ്രതിഷേധം ശക്തമായി