മാഹി: ജൂലൈ അവസാനം വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽപ്പെട്ടു ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനത്തിൽ മാഹി അഡ്മിനിസ്ട്രേഷൻ കൈകോർക്കുന്നു.മയ്യഴിയിലെ സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ ഒരു ദിവസത്തെ വേതനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറിന്റെ നിർദ്ദേശം പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി അംഗീകരിച്ചു.മയ്യഴിയിലെ മുഴുവൻ സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരും സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും ഒരു ദിവസത്തെ വേതനം നൽകണമെന്നാണ് നിർദ്ദേശം.