വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂർ പുതിയതെരു സ്വദേശിയിൽ നിന്നും Rs. 29,25,000/- ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഹൈദരാബാദ് കാലാപത്തർ സ്വദേശിയായ സയ്യിദ് ഇക്ബാൽ ഹുസ്സൈൻ (47) നെ കണ്ണൂർ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്‌തത്.
ഷെയർ ട്രെഡിങ് നടത്തുന്നതിനായി പ്രതി പരാതിക്കാരനെക്കൊണ്ട് EltAs Fud എന്ന വ്യാജ മൊബൈൽ ആപ്ലിക്കെഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് പ്രതികൾ ഉൾപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് നിർദേശങ്ങൾ നല്കി.
ഷെയർ ട്രെഡിങ്ങിനായി ഓരോ തവണ ട്രേഡിംഗ് നടത്തും ബോളും EltAs Fud ആപ്പിൽ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്.
പരാതിക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
പരാതിക്കാരനെക്കൊണ്ട് 18,75,000/- രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിപ്പിക്കുകയായിരുന്നു. ഈ അക്കൌണ്ട് 200 തവണയിലധികം National Cyber Crime Reporting പോർടെലിൽ റിപോർട്ട് ആയത് പ്രകാരം കേരളത്തിൽ മാത്രം 5 കേസുകൾ നിലവിൽ ഉണ്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തന്നെ പ്രതിയുടെ അക്കൌണ്ടിൽ 8 കോടിയിൽപരം തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി Internet Banking വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സൈബർ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്