പകലിനെ - രാവ് ആക്കി ഹൈമാസ് ലൈറ്റ് ഇരുപത്തിനാല് മണിക്കൂറും പ്രകാശിക്കുന്നു.


മാഹി : രാത്രിയിലാണ് ലൈറ്റുകൾ പ്രകാശിക്കേണ്ടത്. എന്നാൽ മാഹിയിൽ പകലിനെ രാവാക്കി സ്റ്റാച്യു ജംഗ്ഷനിലെ ഹൈമാസ് ലൈറ്റ് ഇരുപത്തിനാല് മണിക്കൂറും പ്രകാശിച്ചു നിൽക്കുകയാണ്. ഇത് ഒന്നോ രണ്ടോ ദിവസമല്ല, രണ്ടാഴ്ച്ചയിലധികമായി ഇങ്ങനെ കത്തി നിൽക്കാൻ തുടങ്ങിയിട്ട്. ഈ കാര്യം വൈദ്യുതി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവരത് ഓഫാക്കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിനാണത്രേ അതിൻ്റെ പരിപാലന ചുമതല എന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞ ന്യായം.  വൈദ്യുതി വകുപ്പിനെ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും  ഹർത്താൽ വരെ നടന്ന പ്രദേശത്താണ് ഈ വിചിത്ര കാഴ്ച്ച. കേരളത്തിൽ നിന്നും പുതുച്ചേരി സർക്കാർ വൈദ്യുതി പണം കൊടുത്ത് വാങ്ങുകയാണ് മാഹിയിൽ. അങ്ങനെ വാങ്ങുന്ന വൈദ്യുതിയാണ് അധികൃതരുടെ അനാഥ മൂലം സർക്കാറിന് ധന നഷ്ടവും വൈദ്യുത നഷ്ടവും വരുത്തുന്നത്. അധികൃതരുടെ ഈ നടപടിയിൽ ജനങ്ങൾക്ക് പരക്കെ രോഷം ഉണ്ട്.

വളരെ പുതിയ വളരെ പഴയ