അന്‍വര്‍ വിഷയം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍.


 കണ്ണൂർ : അന്‍വര്‍ വിഷയത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഎമ്മും മുഖ്യമന്ത്രിയും സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തന്നെയാണ് അന്‍വറിന് വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും, രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചപ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ക്ലിഫ് ഹൗസിന് മുകളില്‍ അന്‍വര്‍ എന്ന മരം ചരിയാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അന്‍വറിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പ് അഴിമതിയിലാണെന്നും, ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തത് രഹസ്യ ധാരണ കാരണമാണെന്നും ഷാഫി ആരോപിച്ചു. ബിജെപിക്ക് വിജയിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തുവെന്നും, ബിജെപി വിജയിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റിയില്ലെന്നും അദ്ദേഹം ചോദിച്ചു. പിണറായിക്കും ബിജെപിക്കും പരസ്പരം വിരോധമില്ലെന്നും, എന്നാല്‍ രണ്ടു കൂട്ടര്‍ക്കും കോണ്‍ഗ്രസ് വിരോധമാണെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസുകാരനായ അന്‍വറിനെ സ്വീകരിച്ച് എംഎല്‍എയാക്കിയത് ആരാണെന്ന് ഷാഫി ചോദിച്ചു. ഇപ്പോള്‍ അന്‍വറിന്റെ പ്രസക്തി ഇടതുപക്ഷ എംഎല്‍എ എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വടകര തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും സമാനമായ പ്രചാരണ രീതി അവലംബിച്ചെന്നും, എന്നാല്‍ പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ ഈ രീതി സ്വീകരിക്കില്ലെന്നും ഷാഫി പറമ്പില്‍ പ്രസ്താവിച്ചു.

വളരെ പുതിയ വളരെ പഴയ