അർജുന്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ്.


കേരളം:   ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്.ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ തിരികെ വരില്ല എന്ന് അറിയാമായിരുന്നു. ലോറി കണ്ടെത്തിയത് തന്നെ അന്വേഷണം ശരിയായ നിലയിൽ നടന്നത് കൊണ്ടാണ് എന്നും അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു.

സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ സ്‌കൂട്ടറും മറ്റ് ഇരുമ്പുവസ്തുക്കളും അടക്കമുള്ളവ ലഭിച്ചെങ്കിലും അർജുന്റെ ലോറിയുടേത് എന്ന നിലയിൽ കൂടുതൽ വ്യക്തത വരുത്താവുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുമെന്നും തിരച്ചിലിനാവശ്യമായ പണം നൽകുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ