ഇരുപത് വര്‍ഷത്തിനിടെ ആദ്യം ; പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില.

 


കണ്ണൂർ:  20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉല്‍പന്നങ്ങള്‍ക്ക് ഉയർന്ന വില . പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. പച്ചത്തേങ്ങ കിലോയ്ക്ക് 45 രൂപവരെ എത്തി. 43,44 എന്നിങ്ങനെ ആണ് നിലവിലെ മലയോരത്തെ നാളികേര കമ്പോളം. അടുത്തകാലത്തെ ഉയർന്ന വിലയാണിത്. 

രണ്ടുവർഷം മുൻപാണ് ഇത്രയുംവില കർഷകർക്ക് ഒടുവിൽ ലഭിച്ചത്. ഓണത്തിന് തൊട്ടുമുൻപ് 33.50 വരെ വിലയെത്തിയിരുന്നു. ഒരാഴ്ചകൊണ്ട് പിന്നെയും എട്ടുരൂപയോളം കൂടി. കൃഷിയിടത്തിൽ വളമിടൽ ഉൾപ്പെടെ ജോലികൾ നടത്താനും കർഷകർക്ക് ഇത് പ്രേരണയായിട്ടുണ്ട്.

വില ഉയർന്നെങ്കിലും മുൻകാലത്തെക്കാൾ തേങ്ങ കുറവാണ് കിട്ടുന്നത്. ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും വേനൽക്കാലത്തെ വരൾച്ചയുമെല്ലാം ഇതിനുകാരണമായിട്ടുണ്ട്. അടക്കയ്ക്ക് കിലോ 300 രൂപയെത്തിയെങ്കിലും ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. 

നാല്പതുരൂപയെങ്കിലും എല്ലാകാലത്തും ലഭിച്ചാലേ കർഷകന് തെങ്ങുകൃഷി ശരിയായി നടത്താനാകൂ.ആവശ്യത്തിന് സ്റ്റോക്ക് ഇപ്പോൾ വരുന്നില്ല. തേങ്ങവില ഉയർന്നതോടെ വെളിച്ചെണ്ണവിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 210 വരെയായി.

രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. കോഴിക്കോട് പാണ്ടികശാലയില്‍ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയാണ് വില. ഗുണനിലവാരം കൂടിയതിന് 20,000 രൂപയും വ്യാപാരികള്‍ നല്‍കി. രാജാപൂര്‍ കൊപ്രക്ക് 22,000 രൂപയും. 

കൊപ്ര എടുത്തപടിക്ക് 13400 രൂപയാണ് മാർക്കറ്റ് വില. എന്നാല്‍, കർഷകർക്ക് 14000 രൂപ ലഭിച്ചു. വെളിച്ചെണ്ണ വിലയും തിളച്ചുമറിയുകയാണ്. വെളിച്ചെണ്ണക്ക് ചൊവ്വാഴ്ച കോഴിക്കോട് മാർക്കറ്റില്‍ വില 20650 ആണ്. ഈ മാസം 10ന് 17800 ആയിരുന്നു വില. കൊപ്ര എടുത്തപടി 11350ഉം ഉണ്ട കൊപ്രക്ക് 13500 ആയിരുന്നു ഈ മാസം 10ലെ വില.

എന്നാൽ, ഉൽപാദനം ഗണ്യമായി കുറഞ്ഞതി നാൽ വിലക്കയറ്റം കർഷകർക്ക് വലിയ തോ തിൽ പ്രയോജനം ചെയ്യുന്നില്ല. സാധാരണ വ രുന്നതിന്റെ മൂന്നിലൊന്ന് തേങ്ങ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.  പച്ചത്തേങ്ങ വില 46 ആയി. 15 ദിവ സം മുമ്പ് 30-31 രൂപ ആയിരുന്നു.

വേനല്‍ക്കാലത്തെ അമിതമായ ചൂട് ഇത്തവണ സീസണില്‍ തേങ്ങ ഉല്‍പാദനം ഗണ്യമായി കുറയാൻ ഇടയാക്കി. മാത്രമല്ല ഇടവിള കൃഷി ഇല്ലാത്തതും തെങ്ങുകള്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച്‌ നശിക്കുന്നതും ഉല്‍പാദനം കുറയാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നു.

വളരെ പുതിയ വളരെ പഴയ