കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് തലശ്ശേരി കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ നാളെ ഹർത്താൽ.

 


ചൊക്ലി: കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ സി പി എം. നാളെ രാവിലെ 8 മണിക്ക് കോഴിക്കോട് നിന്ന് വിലാപയാത്രയായി തലശ്ശേരിയിൽ കൊണ്ട് വരും. തലശ്ശേരിയിൽ പൊതുദർശനം ,തുടർന്ന് ഉച്ചക്ക് 1.30 മുതൽ കാഞ്ഞിരത്തീൻ കീഴിൽ രാമവിലാസം സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനം. വൈകു 5 മണിക്ക് സംസ്ക്കാരം. നാളെ   തലശ്ശേരി കൂത്തുപറമ്പ് നിയോജകമണ്ഡലങ്ങളിൽ  ഹർത്താൽ നടത്തും.കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. വാഹനഗതാഗതത്തെ ബാധിക്കില്ല.


വളരെ പുതിയ വളരെ പഴയ