കണ്ണൂർ: വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ലഭിച്ച പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.2023-24 അധ്യയന വർഷം ജയിച്ച പരീക്ഷകൾക്ക് മാത്രമാണ് 2024-25 വർഷം സഹായധനം നൽകുക.
പത്താം ക്ലാസ് അപേക്ഷകരിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി പരീക്ഷ വിജയിച്ചവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.15-നകം അപേക്ഷ സമർപ്പിച്ച് പകർപ്പ് ബന്ധപ്പെട്ട ബ്ലോക്ക്/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ഹാജരാക്കണം. ഫോൺ: 0497 2700596