തൃശ്ശൂർ: തൃശൂർ കൊടകരയില്‍ സ്‌കൂട്ടറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്.
ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു യുവതിയുടെ മരണം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു ബൈക്കില്‍ ഇടിക്കുകയും സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡില്‍ വീഴുകയുമായിരുന്നു.
തുടർന്ന് ആ സമയത്ത് കൊടകര വെള്ളിക്കുളങ്ങര റോഡിലൂടെ പോയ ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്ത് തന്നെ ആഫിദയുടെ മരണം സംഭവിച്ചു. സ്‌കൂട്ടർ യാത്രികനും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആഫിദയുടെ മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ച് സമയം ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പൂർവ സ്ഥിതിയിലാക്കി. പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടി ക്രമങ്ങള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ പാമ്പാടി ഇല്ലിവളവിനു സമീപം രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം.
കോട്ടയത്തേക്ക് പോവുകയായിരുന്ന പുല്ലാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും എതിർദിശയില്‍നിന്നുവന്ന അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശി സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഒരു കാർ റോഡിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ടവർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് ദേശീയപാതയില്‍ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. മണർകാട്, പാമ്പാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
