Zygo-Ad

പി.കെ. ശശിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി; പാർട്ടിയുമായി ദീർഘകാലത്തെ ബന്ധം അവസാനിച്ചെന്ന് പ്രതികരണം

 


പാലക്കാട്: പാർട്ടിക്കുള്ളിലെ വിഭാഗീയതയും പരസ്യവിമർശനങ്ങളും ശക്തമായതിന് പിന്നാലെ പി.കെ. ശശിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ ശശി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് അടിയന്തര നടപടിയുണ്ടായത്.

പാർട്ടി നടപടിയോട് വൈകാരികമായാണ് ശശി പ്രതികരിച്ചത്. തന്നെ പുറത്താക്കാനുള്ള സമ്പൂർണ്ണ അധികാരം പാർട്ടിക്കുണ്ടെന്നും പാർട്ടിയുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധം ഇതോടെ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊതുരംഗത്ത് തന്റെ പോരാട്ടം തുടരുമെന്നും, പാർട്ടിയിലെ 'കള്ളന്മാരെ' ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി. പാലക്കാട്ടെ സിപിഐഎമ്മിൽ ഈ നടപടി വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.



വളരെ പുതിയ വളരെ പഴയ