കേരളം: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ- ഓർഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് ചുമതല. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസ് വരെയാണ് ചുമതല.