കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട: 53 കിലോ കഞ്ചാവുമായി കണ്ണൂർ മട്ടന്നൂർ സ്വദേശി പിടിയിൽ.


 കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട നടന്നു. 53 കിലോ കഞ്ചാവുമായി കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചയോടെ കഞ്ചാവ് പിടികൂടിയത്. ബൊലേറോ ജീപ്പിൽ പ്രത്യേക അറകൾ തയ്യാറാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. പ്രതിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ വൻ കഞ്ചാവ് വേട്ടയിലൂടെ പ്രദേശത്തെ മയക്കുമരുന്ന് മാഫിയയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി മറ്റ് പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

വളരെ പുതിയ വളരെ പഴയ