വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ സെപ്റ്റംബർ 18ന് ഇന്ത്യാ സഖ്യം പുതുച്ചേരിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിലും ബാധകമോ?.

 


മാഹി:  വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ    സെപ്റ്റംബർ 18ന് ഇന്ത്യാ സഖ്യം പുതുച്ചേരിയിൽ  ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിലും ബാധകമായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.പുതുച്ചേരിയിലെ എൻ ആർ കോൺഗ്രസ് -ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ത്യ സഖ്യം പുതുച്ചേരിയിൽ ബന്ദിന് ആഹ്വാനം ചെയ്തത്.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചത്.  മാഹിയിൽ ഇത്  സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാവും.

വളരെ പുതിയ വളരെ പഴയ