സി.പി.എം. പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽകുറ്റപത്രം സമർപ്പിച്ചു.

മാഹി: പാറാലിൽ രണ്ട് സി.പി.എം. പ്രവർത്തകരെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അന്വേഷണം പൂർത്തിയാക്കിയ ന്യൂമാഹി പോലീസ് ചൊവ്വാഴ്ച തലശ്ശേരി സി.ജെ.എം. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് 86 ദിവസം തികയും മുൻപാണ് 2000 പേജുള്ള കുറ്റപത്രം കോടതിയിലെത്തിയത്. ഇക്കഴിഞ്ഞ ജൂൺ 12-ന്‌ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പാറാലിലെ ഒരു വീട്ടിന്റെ ഗൃഹപ്രവേശച്ചടങ്ങിനിടെയായിരുന്നു അക്രമം. കേസിലെ ഒന്നാം പ്രതിയായ ബി.ജെ.പി. പ്രവർത്തകൻ ഏഴിലരശൻ എന്ന സനീഷിനെ (35) സി.പി.എം. പ്രവർത്തകർ പരിഹസിച്ച് സംസാരിച്ചതിന്റെ വൈരാഗ്യത്തിൽ ഒരുസംഘം ബി.ജെ.പി. പ്രവർത്തകർ ചേർന്നായിരുന്നു അക്രമം നടത്തിയത്.

പാറാലിലെ തൊട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നീ സി.പി.എം. പ്രവർത്തകർക്കാണ് അക്രമത്തിൽ ഗുരുരമായി പരിക്കേറ്റത്. വധശ്രമക്കേസിലെ 11 പ്രതികളിൽ നാലുപേർ ഇപ്പോഴും ഒളിവിലാണ്.

അന്നത്തെ ന്യൂമാഹി എസ്.എച്ച്.ഒ. പി.ജിതേഷ്, പിന്നീട് എസ്.ഐ. പി.ജെ.ജിമ്മി, തുടർന്ന് എസ്.എച്ച്.ഒ. സി.ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.

വളരെ പുതിയ വളരെ പഴയ