മാഹി: വൈദ്യുതി നിരക്ക് വർദ്ധന: ഇന്ത്യാ സഖ്യം സെപ്റ്റംബർ 18ന് പുതുച്ചേരിയിൽ ഹർത്താൽ ആഹ്വാനം ചെയ്തു.പുതുച്ചേരിയിലെ എൻ ആർ കോൺഗ്രസ്-ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്‌തതെന്ന് എംപിയും പിസിസി പ്രസിഡൻ്റുമായ വി.വൈത്തിലിംഗം പറഞ്ഞു.
കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (സിപിഐ(എം), വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ) തുടങ്ങിയ പാർട്ടികളുടെ നേതാക്കളുടെ യോഗം ചേർന്നു. സെപ്റ്റംബർ 18 ന് പുതുച്ചേരിയിലെ നാല് മേഖലകളിലും രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ബന്ദ് ആചരിക്കാൻ തീരുമാനിച്ചു.വൈദ്യുതി നിരക്ക് അടിക്കടി വർധിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിച്ചെന്നും , സർക്കാർ മുഴുവൻ ഭാരവും ഗാർഹിക, വാണിജ്യ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ചു.