8 മാസത്തിനിടെ സംസ്ഥാനത്ത് തീവണ്ടി തട്ടി മരിച്ചത് 420 പേർ


ഈ വർഷം സംസ്ഥാനത്ത് തീവണ്ടിതട്ടി മരിച്ചത് 420 പേർ. തീവണ്ടികളുടെ എണ്ണവും വേഗവും കൂടിയതും എൻജിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായി. പാളത്തിന്റെ ഘടന മാറിയതും ത്രീഫേസ് എൻജിൻ വ്യാപകമായതും കാരണങ്ങളാണ്. 2 വർഷത്തിനിടെ തീവണ്ടിയുമായി ബന്ധപ്പെട്ട് 2391 അപകടങ്ങളുണ്ടായി. 2022ൽ 1034, 2023ൽ 1357 എന്നിങ്ങനെയാണ് കണക്ക്. തീവണ്ടിയുടെ അതിവേഗ ഓട്ടത്തിനിടയിൽ ചെറിയ അശ്രദ്ധമതി ജീവനെടുക്കാൻ.

വളരെ പുതിയ വളരെ പഴയ