‘ഫ്ലയർ 2024’ 21 ന് പള്ളൂരിൽ.


മയ്യഴി: പള്ളൂർ സബർമതി ട്രസ്റ്റ് സംഘടിപ്പിക്കുന്ന പള്ളൂരിൻ്റെ സാമൂഹ്യോത്സവമായ – ഫ്ലയർ 2024 സപ്തംബർ 21 ശനിയാഴ്ച ഉച്ചയ്ക്ക് 02.30 മുതൽ പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 05.30 ന് നടക്കുന്ന ഫ്ലയർ സാംസ്കാരിക സമ്മേളനം പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. രമേശ്‌ പറമ്പത്ത് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ്‌ പള്ളൂർ അധ്യക്ഷത വഹിക്കും. നാടക കൃത്ത് സുരേഷ് ബാബു ശ്രീസ്ഥ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 02.30 ന് ആരംഭിക്കുന്ന മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും കലാമേളയായ വയോഫെസ്റ്റ് & ഇൻക്ലൂസീവ് ഫെസ്റ്റ്, ജീവകാരുണ്യ പ്രവർത്തകൻ വിശ്വൻ തിരൂർ ഉദ്ഘാടനം ചെയ്യും. സുരേഷ് കുനിയിൽ അധ്യക്ഷത വഹിക്കും. ചിത്രകരൻ സുരേന്ദ്രനാഥ്.കെ.പി, സാമൂഹ്യ പ്രവർത്തക ആൻസി ഈപ്പൻ എന്നിവർ പങ്കെടുക്കും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനദാനവും നടക്കും. നിജിൽ രവീന്ദ്രൻ, ഗിരിജ ടീച്ചർ, പ്രദീപ് കൂവ, അസീസ് ഹാജി, ജിൻല മേരി, അയ്യപ്പസുര തുടങ്ങിയവരെ ആദരിക്കും. രാത്രി 07.30 മുതൽ നവീൻ പനങ്കാവ് അവതാരകനായി എത്തുന്ന ഫ്ലയർ നൈറ്റിൽ അമൃത ടി.വി സൂപ്പർ ഡ്യൂപ്പർ റിയാലിറ്റി ഷോ വിന്നർ ജയപ്രകാശ് നെടുമങ്ങാട് & ജ്യോതിഷ് മട്ടന്നൂർ ടീം നയിക്കുന്ന ഫിഗർ ഷോ, ശാർങധരൻ കൂത്തുപറമ്പിന്റെ ലൈവ് മിമിക്രി ഷോ, സ്പോട്ട് ഡബ്ബിംഗ്, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ശ്രീനാഥിന്റെ ഓടക്കുഴൽ ഫ്യൂഷൻ, നൂപുരധ്വനി നടനകലാ ക്ഷേത്രം അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ, പള്ളൂർ ശ്രീലയം മ്യുസിക് ബാന്റിന്റെ കരോക്കെ ഗാനമേള, സമത്വശ്രീ മിഷൻ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഡോ.മഹേഷ്‌ പള്ളൂർ,സുരേഷ് കുനിയിൽ, ആശാലത പി,പി,ലത്തീഫ് ഈസ്റ്റ് പള്ളൂർ,ലിഖിന പി വി ,അഷിത ബഷീർ എന്നിവർ പത്ര സമേമളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ