പാനൂർ :നാടക് തലശേരി മേഖല കൺവെൻഷൻ 29 ന് ഞായറാഴ്ച പാനൂർ വെസ്റ്റ് യു.പി.സ്കൂളിൽ നടക്കും. രാവിലെ 9 മണി മുതൽ 5 മണി വരെ നടക്കുന്ന കൺവെൻഷനിൽ ഉദ്ഘാടന സമ്മേളനം ആദരവ് വേള ,പരിചയപ്പെടൽ ,കലാപരിപാടികളുടെ അവതരണം തുടങ്ങിയവ നടക്കും.കെ.പി.മോഹനൻ എം.എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജെ. ശൈലജ മുഖ്യഭാഷണം നടത്തും.