പിണറായി:തലശേരി അഞ്ചരക്കണ്ടി റോഡിൽ വിനോദസഞ്ചാര ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമാകാൻ പിണറായിയിൽ നിർമിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രത്തിന് സെപ്‌തംബർ മൂന്നിന് കല്ലിടും . വൈകിട്ട് 5.30ന് മന്ത്രി മുഹമദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പിണറായി കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിൻ്റെ ഒരേക്കർ അഞ്ചു സെൻ്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രവും റസ്റ്റോറണ്ടും ഒരുങ്ങുന്നത്. 5.8 കോടി രൂപയാണ് നിർമാണച്ചെലവ്. ഭൂഗർഭനില ഉൾപ്പെടെ നാലുനിലകളിലായി 34 മുറികൾ, രണ്ട് വിഐപി ( മുറികൾ, റസ്റ്റോറൻ്റ്, കോൺഫറൻസ് ഹാൾ തുടങ്ങിയവ രണ്ടുഘട്ടങ്ങളിലായാണ് നിർമിക്കുക. ഒന്നാം ഘട്ടത്തിൽ തറ നിലയും ഒന്നാം നിലയും നിർമിക്കും.
സംഘാടകസമിതി രൂപീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ രാജീവൻ, കെ ഗീത, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീ ന്ദ്രൻ, കെ ശശിധരൻ, സി എൻ ഗംഗാധരൻ, സി ചന്ദ്രൻ, എം ഉദ യകുമാർ, എ രാജീവൻ, കെ പ്രദീ പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ബാലൻ (ചെയർമാൻ), കെ കെ രാജീവൻ (വൈസ് ചെയർമാൻ), കെ ഗീത കൺവീനർ), സി ചന്ദ്രൻ (ജോ. കൺവീനർ).
#tag:
NEWS