തലശേരി സ്വദേശി ഷാർജയിൽ മരണപ്പെട്ടു

 



തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ ഷാർജയിലെ ഉറക്കത്തിൽ മരണമടഞ്ഞത് . തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം. കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന ശേഷം വെളുപ്പിന് പതിവ് പോലെ ഉണരാതെ വന്നപ്പോൾ മാതാപിതാക്കൾ നോക്കിയപ്പോഴാണ് ശ്വാസ തടസ്സം കണ്ടത് . പെട്ടെന്ന് തന്നെ ആംബുലൻസിൽ ഷാർജയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരൻ നിഫ്താഷ് സഹോദരി സിയ ഷാർജയിൽ കോളേജ് വിദ്യാർഥിനിയാണ്. മാഹി സ്വദേശിനിയായ സഫാന ജലീൽ ആണ് മാതാവ്.

വളരെ പുതിയ വളരെ പഴയ