വടകര ക്രാഫ്റ്റ് വില്ലേജിൽ നാളെ മുതൽ കൈത്തറി പൈതൃകോത്സവം


തലശേരി : വടകര ക്രാഫ്റ്റ് വില്ലേജിൽ സർഗാ ടെക്സ് 2024 കൈത്തറി പൈതൃകോത്സവം ഞായറാഴ്ച ആരംഭിക്കും. സെപ്‌തംബർ നാലിന് വൈകിട്ട് 5.30ന് കാനത്തിൽ ജമീല എംഎ ൽഎ ഉദ്ഘാടനംചെയ്യും.

രണ്ടാഴ്ച നീളുന്ന മേളയിൽ 17 സംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കൈത്തറി ഉൽപ്പന്ന ങ്ങൾ ഇടനിലക്കാരില്ലാതെ മിതമായ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന പ്രദർശനവിപണന മേള, ഹാൻഡ്‌ലും ബിസിനസ് ടൂ ബിസിനസ് മീറ്റ്, ഹാൻഡ്ലും

ഫാഷൻ ഷോ, കേരള ഹാൻഡ്‌ലും ക്വിൻ ഓൺ ലൈൻ വീഡിയോ റീൽ മത്സരം തുടങ്ങിയ പരിപാടികൾ സർഗാടെക്സിൻ്റെ ഭാഗമായി ഒരുക്കും.

ഭാരതസർക്കാർ വസ്ത്രമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഡിസൈൻ സെൻ്റിൻ്റെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ്‌ലും എക്‌സ്പോ (ഹത്കർഘ മേള) സംഘടിപ്പിച്ചിട്ടുള്ളത്. മേളയുടെ ഭാഗമായി സർഗാലയ കഫറ്റീരിയയിൽ കേരളീയസദ്യ, വിവിധ കേരളീയ ഭക്ഷ്യവിഭവങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട് 

വാർത്താസമ്മേളനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജർ എം ടി സുരേഷ് ബാബു, ജനറൽ മാനേജർ ടി കെ രാജേഷ്, ഓപ്പറേഷൻഷൻസ് മാനേജർ ആർ അശ്വിൻ, ക്രാഫ്റ്റ്സ് ഡിസൈനർ കെ കെ ശിവദാസൻ എന്നിവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ