തിരുവനന്തപുരം: ഫെബ്രുവരി 23 തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 25 ബുധനാഴ്ചയിലേക്കു മാറ്റി.
2025-26 അദ്ധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി മാതൃക പരീക്ഷ 2026 ഫെബ്രുവരി 16 മുതൽ 24 വരെ നടത്തുന്നതിന് സമയ ക്രമം നിശ്ചയിച്ച് പരീക്ഷ നടന്നു വരികയാണ്.
എന്നാൽ സംസ്ഥാനത്താകെ കെ.ടെറ്റ് പരീക്ഷ ഫെബ്രുവരി 21, 23 തീയതികളിലായി നടത്തുന്നതിനാൽ ഹയർ സെക്കൻഡറി ഉൾപ്പടെ ക്ലാസ്സ് മുറികൾ കെ ടെറ്റ് പരീക്ഷക്കായി ഉപയോഗിക്കേണ്ടി വരുമെന്ന് മേൽ സുചന പ്രകാരം അറിയിപ്പ് ലഭിച്ചിട്ടുള്ളതാണ്.
ആയതിനാൽ 23.02.2026 തീയതിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി മാതൃക പരീക്ഷ 25.02.2026 ലേക്ക് മാറ്റിയതായി അറിയിക്കുന്നു. വിഷയത്തിലും പരീക്ഷാ സമയത്തിലും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിലെ മാറ്റത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
• ഫെബ്രുവരി 23 തിങ്കളാഴ്‌ച നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്ലസ് വൺ & പ്ലസ് ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 25 ബുധനാഴ്‌ചയിലേക്ക് മാറ്റി.
•പരീക്ഷാ വിഷയത്തിലും സമയത്തിലും യാതൊരു മാറ്റവുമില്ല.
•കെ-ടെറ്റ് (K-TET) പരീക്ഷകൾ കാരണം സ്കൂൾ ക്ലാസ്സ് മുറികൾ ആവശ്യമായി വരുന്നതിനാലാണ് ഈ മാറ്റം വരുത്തിയത്.

