കൊച്ചി: കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച (19.02.2026) രാവിലെയും ഉച്ചക്കുമായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
രണ്ട് തവണയായി ഗ്രാമിന് 280 രൂപയും പവന് 2240 രൂപയുമാണ് കൂടിയത്.
രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 14345 രൂപയും പവന് 1680 രൂപ കൂടി 114760 രൂപയുമായിരുന്നു.
ഉച്ചക്ക്, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 14415 രൂപയും പവന് 560 രൂപ കൂടി 115320 രൂപയുമാണ്.
18 കാരറ്റ് നിരക്കുകള്‍ക്കും വില വര്‍ധിച്ചു
രാവിലെ, 22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലകളും വര്‍ധിച്ചിരുന്നു. ഗ്രാമിന് 170 രൂപ കൂടി 11850 രൂപയും പവന് 1360 രൂപ കൂടി 94800 രൂപയും ഗ്രാമിന് 170 രൂപ കൂടി 11785 രൂപയും പവന് 1360 രൂപ കൂടി 94280 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചയ്ക്ക് ഗ്രാമിന് 55 രൂപ കൂടി 11905 രൂപയും പവന് 440 രൂപ കൂടി 95240 രൂപയും ഗ്രാമിന് 60 രൂപ കൂടി 11845 രൂപയും പവന് 480 രൂപ കൂടി 94760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കൂടി
രാവിലെ, 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 9180 രൂപയും പവന് 1080 രൂപ കൂടി 73440 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 85 രൂപ കൂടി 5920 രൂപയും പവന് 680 രൂപ കൂടി 47360 രൂപയുമായിരുന്നു.
ഉച്ചയ്ക്ക്, 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 9225 രൂപയും പവന് 360 രൂപ കൂടി 73800 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5945 രൂപയും പവന് 200 രൂപ കൂടി 47560 രൂപയുമാണ്.
ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2700 രൂപയുമാണ്.
