Zygo-Ad

യുവതിയെ പീഡിപ്പിക്കാൻ ശ്രമം: മട്ടന്നൂരിൽ നഗരസഭാ ജീവനക്കാരൻ റിമാൻഡിൽ

 


മട്ടന്നൂർ :യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. മട്ടന്നൂർ ഇല്ലംമൂലയിലെ കെ കെ ബാലനെ (56)യാണ് മട്ടന്നൂർ പൊലീസ് അറസ്റ്റു ചെയ്ത‌ത്. കിടപ്പിലായ അമ്മയെ പിടിച്ചെഴുന്നേൽപ്പിക്കാൻ സഹായിക്കണമെന്നു പറഞ്ഞ് പരിചയക്കാരിയായ യുവതിയെ വീട്ടിൽ വരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയെ റിമാൻഡുചെയ്തു. ശ്രീകണ്ഠാപുരം നഗരസഭയിലെ ക്ലർക്കാണ് ബാലൻ.

വളരെ പുതിയ വളരെ പഴയ